ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മേലൂർ സ്വദേശിനിയായ യുവതി മരിച്ചു
1374510
Wednesday, November 29, 2023 10:51 PM IST
മേലൂർ: ആലുവ പുളിഞ്ചോട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മേലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ശാന്തിപുരം ഡിവൈൻ കോളനി പുന്നക്കുഴിയിൽ ജോളി - ജിജി ദമ്പതികളുടെ മകൾ ലിയ (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ 1.15 ന് ആയിരുന്നു അപകടം നടന്നത്. ബൈക്കുകൾ തമ്മിലുണ്ടായ കൂട്ടിയിടിയിൽ പിന്നിലിരുന്ന ലിയ തെറിച്ചു വീണ് തൽക്ഷണം മരിച്ചു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു.
പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് എളവൂർ സെന്റ് മേരീസ് പള്ളിയിൽ. ലിയയുടെ മകൾ: മിയ. സഹോദരി: ജൂലി.
ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി പറമ്പി ജിബിൻ ഗുരുതരപരിക്കുമായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ വാഹനത്തിലിടിച്ച ബൈക്കിലെ യാത്രക്കാരനും ചികിത്സയിലാണ്.