ഓമ്നി വാൻ കത്തിനശിച്ചു
1374334
Wednesday, November 29, 2023 2:26 AM IST
ചേലക്കര: പടിഞ്ഞാറേ പങ്ങാരപ്പിള്ളി അന്തിമഹാകാളൻകാവിനു സമീപം മാരുതി ഓമ്നി വാൻ കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചു. തമിഴ്നാട് സ്വദേശികളുടേതാണ് വാഹനം.
പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്നു തളിക്കാനായി വന്നവരുടെ വാഹനമാണ് കത്തിയത്. ഡ്രോണിനുവേണ്ടിയുള്ള ബാറ്ററി ചാർജ് ചെയ്യുന്നതിന് ജനറേറ്റർ വാഹനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ സീറ്റിനു തീപിടിക്കുകയും തുടർന്ന് വാഹനം പൂർണമായും കത്തിനശിക്കുകയുമായിരുന്നു.
വടക്കാഞ്ചേരി ഫയർഫോഴ്സിന്റെയും ചേലക്കര പോലീസിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ നിതീഷ് നേതൃത്വം നൽകി.