മികവിന്റെ തിളക്കത്തിൽ ചേലക്കര ഗവ. പോളിടെക്നിക് കോളജ്
1374333
Wednesday, November 29, 2023 2:26 AM IST
ചേലക്കര: മികവിന്റെ അംഗീകാരമായ എൻബിഎ കരസ്ഥമാക്കി ചേലക്കര ഗവ. പോളിടെക്നിക് കോളജ്. കോളജിലെ സിവിൽ, കമ്പ്യൂട്ടർ, മെക്കാനിക്കൽ എന്നീ ഡിപ്ലോമ പ്രോഗ്രാമുകൾക്കാണ് എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത്.
അധ്യാപന - പഠന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ മികവിലാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. 1999ൽ ചേലക്കരയിൽ രണ്ടു വാടകക്കെട്ടിടങ്ങളിലായി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഹാർഡ്വെയർ എന്നീ എന്ജിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളും 150 വിദ്യാർഥികളുമായി പ്രവർത്തനമാരംഭിച്ച കോളജ് തോന്നൂർക്കരയിൽ സ്വന്തം കെട്ടിടം പണി പൂർത്തീകരിച്ച് ക്ലാസുകൾ മാറ്റി.
2014ൽ സിവിൽ, മെക്കാനിക്കൽ എന്നീ പ്രോഗ്രാമുകൾ കൂടി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ആയിരത്തോളം വിദ്യാർഥികളും 100ൽപരം അധ്യാപക, അനധ്യാപക ജീവനക്കാരുമുള്ള പോളിടെക്നിക്കുകളിൽ ഒന്നാണ്. രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം ഇരട്ടിമധുരമായി.