പാട്ടുവണ്ടി പര്യടനം ആരംഭിച്ചു
1374332
Wednesday, November 29, 2023 2:26 AM IST
തിരുവില്വാമല: നവകേരള സദസിന്റെ പ്രചരണാർഥം പാട്ടുവണ്ടി പര്യടനം ആരംഭിച്ചു. തിരുവില്വാമല സെന്ററിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്തു.
വാർഡ് മെമ്പർ വിനി ഉണ്ണികൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ അംബിക രാമകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ. അനൂപ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഗായകരായ സുഹാന, നവീൻ ചേലക്കര എന്നിവർ ഗാനങ്ങൾ ആലപിച്ചു.