ദക്ഷിണേന്ത്യ ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ മത്സരം
1374330
Wednesday, November 29, 2023 2:26 AM IST
തൃശൂർ: രണ്ടാമത് ജോസഫ് റൈസ് മെമ്മോറിയൽ ദക്ഷിണേന്ത്യ ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ മത്സങ്ങൾ ഇന്നുമുതൽ ഡിസംബർ മൂന്നുവരെ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 4.30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും വടക്കാഞ്ചേരി വ്യാസകോളജും തമ്മിലാണ് ആദ്യമത്സരം.
തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജും കൊടകര സഹൃദയ കോളജും ഏറ്റുമുട്ടും. കല്യാൺ സിൽക്സ് ഉടമ ടി.എസ്. പട്ടാഭിരാമൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ജോസഫ് റൈസിന്റെ ശിഷ്യന്മാരായ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, അനിൽ കുമാർ, ബിനീഷ് ബാലൻ, റിനോ ആന്റോ, ബിനോ ജോർജ് പുരുഷോത്തമൻ, ബിബി തോമസ് എന്നിവർ സന്നിഹിതരാകും.