അതിഥിത്തൊഴിലാളികൾക്ക് ഹിന്ദിയിൽ കുർബാന
1373756
Monday, November 27, 2023 2:02 AM IST
കാവീട്: കത്തോലിക്ക വിശ്വാസികളായ അതിഥി ത്തൊഴിലാളികൾക്കു ഹിന്ദി ഭാഷയിൽ വിശുദ്ധ ബലി അർപ്പിച്ചു. കാവീട് സെന്റ് ജോസഫ് പള്ളിയിൽ നടന്ന വിശുദ്ധ ബലിയുടെ ഒൗപചാരികമായ ഉദ് ഘാടനം തൃശൂർ അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിൽ നിർവഹിച്ചു.
പാലയൂർ ഫൊറോന തലത്തിൽ ആദ്യമായാണ് ഹിന്ദി കുർബാനയ്ക്കു തുടക്കം കുറിച്ചത്. ഫാ. ആന്റണി ചീരൻ വേലിൽ എംഎസ്ടി യാണ് ഹിന്ദിയിൽ ബലി അർപ്പിച്ചത്. വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ, കൈക്കാരൻ എം.എം. ബോസ്കോ തുടങ്ങിയവർ നേതൃത്വം നൽകി.