വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി അശീർവദിച്ചു
1373751
Monday, November 27, 2023 2:02 AM IST
വലപ്പാട്: നവീകരിച്ച വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി അശീർവാദവും ദിവ്യബലിയും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. പൊതുസമ്മേളനം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. അതിരൂപത ചാൻസിലർ റവ. ഡോ. ഡൊമിനിക് തലക്കോടൻ അധ്യക്ഷത വഹിച്ചു.
സി.സി. മുകുന്ദൻ എംഎൽഎ മുഖ്യാതിഥിയായി. സെന്റ് അൽഫോൺസ ആശ്രമം സുപ്പീരിയർ ഫാ. ചെറിയാൻ മാളിയേക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. വികാരി ഫാ. ബാബു അപ്പാടൻ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ആൻസി സോജൻ എന്നിവരെ ആദരിച്ചു.
കാർമൽ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ കാതറിൻ ജയ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, കൈക്കാരൻ എ.എൻ.ജി. ജെയ്ക്കോ, ഫെന്നി ഫ്രാൻസിസ്, ജെയിംസ് എലുവത്തിങ്കൽ, ബിൽട്ടൻ എം.തച്ചിൽ എന്നിവർ പ്രസംഗിച്ചു. ഇടവക പ്രവാസി കൂട്ടായ്മ ഒരുക്കിയ കൊച്ചിൻ കലാഭവന്റെ ഗാനമേളയും ഉണ്ടായിരുന്നു.