മരിയൻ റാലിയും കൺവൻഷനും
1339868
Monday, October 2, 2023 12:59 AM IST
കൊട്ടേക്കാട്: മരിയൻ തീർഥകേന്ദ്രമായ കൊട്ടേക്കാട് ഫൊറോന പള്ളിയിലെ പരിശുദ്ധ ഫാത്തിനാഥയുടെ തിരുനാളിന് ഒരുക്കമായുള്ള മരിയൻ റാലി കുന്നത്ത് പീടിക സിഎംസി കോൺവന്റിൽ നിന്ന് ആരംഭിച്ച് കെട്ടേക്കാട് ഫാത്തിമ ഗ്രൗണ്ടിൽ സമാപിച്ചു. നൂറുകണക്കിന് വിശ്വാസികൾ ടാബ്ലോകളും ജപമാലകളുമായി റാലിയിൽ പങ്കെടുത്തു.
മരിയൻ കൺവൻഷൻ ഫാ. മരിയദാസ് പാലാട്ടി ഒഎഫ്എം ഉദ്ഘാടനം ചെയ്തു. ഇന്നുമുതൽ നാലുവരെയാണു കൺവൻഷൻ . വൈകീട്ട് അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, മരിയൻ പ്രഭാഷണം എന്നിവ നടക്കും. വികാരി ഫാ. ജോജു ആളൂർ, അസി. വികാരി ഫാ. ഡെറിൻ അരിമ്പൂർ, ജനറൽ കൺവീനർ പി.എ. ലോനപ്പൻ, ഷാന്റോ പോൾ, വിബിൻ ചാലയ്ക്കൽ, ജോൺസൺ ആളൂർ, വിനേഷ് കോളേങ്ങാടൻ ടി.പി. റപ്പായി, ലാന്റോ കോളേങ്ങാടൻ, കെ.ജി. ഫ്രാൻസിസ്, പ്രിൻസ് ചാണ്ടി, കെ.എം. തോംസൺ, സി.പി. ജോസ്, സേവ്യാർ തറയിൽ എന്നീവർ നേതൃത്വം നൽകി.