പ​ഴ​യ​ന്നൂ​ർ: ഓം​കൊ​ണ്ടാ​ഴി സ്വ​ദേ​ശി പൊ​ട്ട​ക്കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. കൊ​ണ്ടാ​ഴി കു​ഴി​യാം​പാ​ടം ച​ക്കം​കു​ള​ങ്ങ​ര പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ പാ​റു​ക്കു​ട്ടി (68) ആ​ണ് മ​രി​ച്ചത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു. കി​ണ​റി​നു​സ​മീ​പ​ത്തു​കൂ​ടി നാ​ട്ടു​വ​ഴി​യു​ണ്ട്.

നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് പൊ​ട്ട​ക്കി​ണ​റ്റി​ല്‍ മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി​യോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മ​ക്ക​ള്‍: ര​ഘു, ര​മ്യ, ശാ​ര​ദ. മ​രു​മ​ക്ക​ള്‍: കു​ട്ട​ന്‍, ശോ​ഭ, അ​നി​ല്‍.