പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ
1339010
Thursday, September 28, 2023 10:54 PM IST
പഴയന്നൂർ: ഓംകൊണ്ടാഴി സ്വദേശി പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍. കൊണ്ടാഴി കുഴിയാംപാടം ചക്കംകുളങ്ങര പരേതനായ കുമാരന്റെ ഭാര്യ പാറുക്കുട്ടി (68) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കിണറിനുസമീപത്തുകൂടി നാട്ടുവഴിയുണ്ട്.
നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പൊട്ടക്കിണറ്റില്‍ മൃതശരീരം കണ്ടെത്തിയത്. രാത്രിയോടെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. മക്കള്‍: രഘു, രമ്യ, ശാരദ. മരുമക്കള്‍: കുട്ടന്, ശോഭ, അനില്‍.