അവാർഡുകൾ വിതരണം ചെയ്തു
1338954
Thursday, September 28, 2023 1:57 AM IST
തൃശൂർ: സഹൃദയവേദി വാർഷികത്തോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്തു.
അവാർഡുസമർപ്പണ സമ്മേളനം ഡോ.പി.വി. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. സഹൃദയ വേദി പ്രസിഡന്റ് ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപിക്ക് പുസ്തകപ്രേമി അവാർഡുനല്കി. എം.വി. ശ്രേയംസ്കുമാർ (സി.എൽ. ആന്റണി അവാർഡ്), ആലങ്കോട് ലീലാകൃഷ്ണൻ പി.ടി. ലാസർ അവാർഡ്), ഡോ.ഇ. ദിവാകരൻ(ഡോ.കെ. രാജഗോപാലൻ അവാർഡ്), വെള്ളിത്തിരുത്തി ഉണ്ണി നായർ(പി. എസ്. വാരിയർ അവാർഡ്), ഡോ. ഡെയ്സൺ പാണങ്ങാടൻ (പ്രഭ മരുമകൻ രാജ അവാർഡ്) എന്നിവർക്കാണ് മറ്റു അവാർഡുകൾ.
10,000 രൂപയും പലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ടി.വി. ചന്ദ്രമോഹൻ, ബേബി മൂക്കൻ , പ്രഫ.വി.എ. വർഗീസ്, അഡ്വ.വി.എൻ. നാരായണൻ, ഡോ. സന്തോഷ് രാജഗോപാലൻ, രവി പുഷ്പഗിരി, ഷാജു പുതൂർ, നന്ദകുമാർ ആലത്ത്, ജോയ് പോൾ എന്നിവർ പ്രസംഗിച്ചു.