കു​ന്നം​കു​ളം:​ കാ​ന നി​ര്‍​മാ​ണ​ത്തി​നി​ടെ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ദേ​ഹ​ത്തു വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ല്‍​ക്ക​ത്ത സ്വ​ദേ​ശി ഹ​ജ​റ​ത്ത് അ​ലി​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ കാ​നനി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പത്തിനാ​യി​രു​ന്നു സം​ഭ​വം. കു​ന്നം​കു​ളം ആ​നാ​യ്ക്ക​ലി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കാ​ന​യു​ടെ നി​ര്‍​മാ​ണ പ്ര​വൃത്തി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ സ​മീ​പ​ത്തുനി​ന്നി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നു സ​മീ​പ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്ത​താ​യി പ​റ​യു​ന്നു. സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നും ഈ ​കാ​ന​യി​ലേ​ക്ക് വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​ന്നി​രു​ന്നു. ഈ ​സ​മ​യ​ത്ത് പോ​സ്റ്റ് നി​ന്നി​രു​ന്ന ഭാ​ഗ​ത്തു​നി​ന്നും മ​ണ്ണ് ഒ​ലി​ച്ചു പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്തേ​യ്ക്ക് പോ​സ്റ്റ് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

പോ​സ്റ്റ് വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ല​യ്ക്കു പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി ​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.