തൃ​ശൂ​ര്‍: ബെ​സ്റ്റ് എ​ല്‍​എം​എ പു​ര​സ്‌​കാ​രം തൃ​ശൂ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന് (ടി​എം​എ) ല​ഭി​ച്ചു. 2022-2023 ലേ​ക്കു​ള്ള മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ ടി​എം​എ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

താ​ജ് പാ​ല​സി​ൽ ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​മ​നാ​ധി​ല്‍ നി​ന്ന് ടി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പോ​ള്‍ തോ​മ​സ്, മു​ൻ സെ​ക്ര​ട്ട​റി സി.​എ. മ​നോ​ജ് കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് സി.​എ. ജി​യോ ജോ​ബ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ് വി. ​ഡെം​പോ, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഖി​ല്‍ സാ​ഹ്നി, വൊ​ഡ​ഫോ​ണ്‍ കോ​ര്‍​പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് ഓ​ഫീ​സ​ര്‍ പി. ​ബാ​ലാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ടി​എം​എ കാ​ഴ്ച​വ​ച്ച സ​മ​ര്‍​പ്പി​ത സാ​മൂ​ഹി​ക, സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ള്‍​ക്കും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് പോ​ള്‍ തോ​മ​സ് പ​റ​ഞ്ഞു. പു​ര​സ്‌​കാ​രം നേ​ട്ടം ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ര്‍​ണ​മാ​ക്കു​ന്നു​വെ​ന്നും ഏ​റ്റ​വും മി​ക​വോ​ടെ ത​ന്നെ സേ​വ​ന​ങ്ങ​ള്‍ തു​ട​രാ​ന്‍ പ​രി​ശ്ര​മി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് സി.​എ. ജി​യോ ജോ​ബ് പ​റ​ഞ്ഞു.