വാഹനാപകടത്തിൽ യുവാവ് മരിച്ചു
1338868
Thursday, September 28, 2023 12:45 AM IST
ചേലക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പുലാക്കോട് താമറ്റൂർപടി വീട്ടിൽ രമേഷാണ് (42) മരിച്ചത്.
ചേലക്കര അന്തിമഹാകാളൻ കാവ് കമ്പനിപടി ഭാഗത്ത് വച്ച് ഈ മാസം 17 നായിരുന്നു അപകടം. എളനാട് ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും , ചേലക്കര ഭാഗത്തേക്ക് വരുകയായിരുന്ന കാറും ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന പുലാക്കോട് ഒടുവത്തൊടി വീട്ടിൽ കാർത്തിക്ക് (21) അപകടം നടന്ന അന്നുതന്നെ മരണപ്പെട്ടിരുന്നു.