വ്യാജസ്വര്‍ണം പണയംവച്ച് പണംതട്ടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
1338655
Wednesday, September 27, 2023 1:58 AM IST
കൊടകര: മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം ഞാലിപറമ്പില്‍ പീറ്ററാണ് (43) അറസ്റ്റിലായത്. നെല്ലായിയിലുള്ള പണയവായ്പ സ്ഥാപനത്തിലാണ് ഇയാള്‍ എട്ടുഗ്രാം തൂക്കം വരുന്ന വ്യാജസ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ചത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് സ്ഥാപനം നടത്തിപ്പുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വള വ്യാജസ്വര്‍ണമാണെന്ന് കണ്ടെത്തി.
എറണാകുളം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സമാനരീതിയലുള്ള തട്ടിപ്പുനടത്തിയതിന് ഇയാള്‍ക്കെതിരെ കേസുള്ളതായി കൊടകര പോലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.