സഹകരണ നിയമ ഭേദഗതിക്കെതിരെ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും
1338654
Wednesday, September 27, 2023 1:58 AM IST
ചാലക്കുടി: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര - കേരള സർക്കാരുകളുടെ നിയമ ഭേദഗതിക്കെതിരെ സഹകരണ ജനാധിപത്യവേദി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എ. അബ്ദുൾ കരീം അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഒ.എസ്. ചന്ദ്രൻ, കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഇ.ഡി. സാബു, സഹകരണ ബാങ്ക് പ്രസിഡന്റുമരായ വി.എൽ. ജോൺസൻ, എം.എം. അനിൽകുമാർ, ഇട്ടൂപ്പ് ഐനിക്കാടൻ അയ്യപ്പൻ അങ്കാരത്ത്, നിർമൽ സി. പത്താടൻ, ജോഷി പെരെപ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു.