അഖിലകേരള ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം
1338652
Wednesday, September 27, 2023 1:58 AM IST
ചാലക്കുടി: ഗവ. ബോയ്സ് ഹൈസ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അഖില കേരള ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ഒക്ടോബർ ഒന്നിന് ദേശീയ പാതയോട് ചേർന്ന സ്കൂൾ ഗ്രൗണ്ടിൽ നടത്തും.
നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് പട്ടാമ്പി കോടതി അസി. പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.കെ. മനോജ് സമ്മാനദാനം നടത്തും.
പ്രസിഡന്റ് ജോഷി മാളിയേക്കൽ, സെക്രട്ടറി ടി.വി. ജൂ, ജനറൽ കൺവീനർ ടി.ഡി. ജോസ്, എ.വി. ഗണേശൻ, പി.വി. സിദ്ധാർഥൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം: 94462 44712.