ബൈക്കിലെത്തി മാല കവരാൻ ശ്രമം
1338651
Wednesday, September 27, 2023 1:58 AM IST
മേലൂർ: ബൈക്കിലെത്തി മാല കവരുവാൻ ശ്രമം. പൂലാനി ജംഗ്ഷൻ - പുഷ്പഗിരി വഴിയിൽ പൂലാനി വച്ച് ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
വീടിനു സമീപത്തെ കടയിൽ പോയി തിരിച്ചു വരുമ്പോൾ പുറകിൽ ബൈക്കിലെത്തിയ ഒരാൾ വീട്ടമ്മയുടെ മാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
ചെറുത്തു നിൽപ്പിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇതേതുടർന്ന് മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. കറുത്ത കോട്ടാണ് ഇയാൾ ധരിച്ചിരുന്നത്. വീട്ടുകാർ കൊരട്ടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.