ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മികച്ചനേട്ടവുമായി കാർമൽ അക്കാദമി
1338650
Wednesday, September 27, 2023 1:58 AM IST
ചാലക്കുടി: ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി കാർമൽ അക്കാദമി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിൽ നടന്ന സിഐഎസ്സിഇ സ്റ്റേറ്റ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡാമിയൻ ജേക്കബും(അണ്ടർ 17 ആൺകുട്ടികൾ വിഭാഗം) എലിയറ്റ് ജോസും(അണ്ടർ 14 പെൺകുട്ടികൾ വിഭാഗം) ഒന്നാംസ്ഥാനം കരസ്ഥമാകുന്നതിനൊപ്പം കേരള സ്റ്റേറ്റ് ടീമിൽ സെലക്ഷനും നേടി.
അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ അലിറ്റ ആൻ ജോജു, ഏയ്ഞ്ചൽ ലിജോ എന്നിവർ ഒന്നാംസ്ഥാനം നേടി.