12 ആദിവാസി കുടുംബങ്ങൾക്ക് പോത്തുപാറയിൽ ഭൂമി അനുവദിച്ചു
1338648
Wednesday, September 27, 2023 1:58 AM IST
അതിരപ്പിള്ളി: ഗ്രാമപഞ്ചായത്തിലെ പോത്തുപാറയിൽ താമസിച്ചുവരുന്ന 12 ആദിവാസി കുടുംബങ്ങൾക്ക് പോത്തുപാറയിൽതന്നെ 1.7812 ഹെക്ടർ ഭൂമി അനുവദിക്കുവാൻ തീരുമാനിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിനുള്ള അംഗീകാരം നൽകുവാൻ തീരുമാനമായത്.
വനാവകാശ നിയമപ്രകാരം നേരത്തെ പതിച്ചുനൽകിയ 1.7812 ഹെക്ടർ സ്ഥലത്ത് താമസിച്ചിരുന്ന ആനക്കയം കോളനിയിലെ പന്ത്രണ്ട് കുടുംബങ്ങളാണ് 2018ലെ പ്രളയത്തെതുടർന്ന് പോത്തുപാറയിലേക്ക് താമസം മാറ്റിയിരുന്നത്.
ആനക്കയത്ത് പതിച്ചുനല്കിയിരുന്നതിനു പകരം തത്തുല്യമായ ഭൂമിയാണ് പോത്തുപാറയിൽ അനുവദിക്കുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.