പോക്സോ കേസ്: പ്രതിക്ക് 60 വര്‍ഷം തടവും 65,000 രൂപ പിഴയും
1338644
Wednesday, September 27, 2023 1:50 AM IST
അയ്യന്തോള്‍: ഏഴുവയസുകാരനു നേരെലൈംഗിക ആക്രമണം നടത്തിയ പ്രതിക്ക് 60 വര്‍ഷം തടവും 65,000 രൂപ പിഴയും വിധിച്ചു.
മുറ്റിച്ചൂർ തായ്വളപ്പിൽ സുജനൻ(62)നെയാണ് തൃശൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. രതീഷ്കുമാർ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം എട്ടുമാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
2021 ലാണ് കേസിന് ആസ്പദമായ സംഭവം. മൊബൈല്‍ ഫോണില്‍ കളിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീട്ടിലേക്ക് വിളിച്ച് കുറ്റകൃത്യം നടത്തിയത്. മാതാപിതാക്കള്‍ അറിഞ്ഞതിനെ തുടര്‍ന്ന് നല്കിയ പരാതിപ്രകാരം അന്തിക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടിയുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുത്താണ് പ്രതിയെ അറസ്റ്റു ചെയ്തത്. സിപിഒമാരായ പി.ആര്. ഗീത , സുനോജ് എന്നിവര്‍ പ്രോസിക്യൂഷന് സഹായികളായി പ്രവര്‍ത്തിച്ചു. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.