ലോക കുടിയേറ്റ- അഭയാർഥി ദിനം
1338430
Tuesday, September 26, 2023 1:11 AM IST
എരുമപ്പെട്ടി: തിരുഹൃദയ ഫൊറോന പള്ളിയിൽ ലോക കുടിയേറ്റ- അഭയാർഥി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികൾക്കായി രാവിലെ 11ന് ഒഡിയ ഭാഷയിൽ വിശുദ്ധ കുർബാനയും കുമ്പസാരവും നടന്നു. അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ ലോക കുടിയേറ്റ- അഭയാർഥി ദിന സമ്മേളനം നടത്തി. ഒറിസ കടക്- ഭുവനേശ്വർ അതിരൂപതയിലെ വൈദികൻ ഫാ. ജർലാൽ സിംഗ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഫൊറോന പള്ളി വികാരി. ഫാ. ജോഷി ആളൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തിരുഹൃദയ സന്യാസിനി ആശ്രമത്തിലെ സിസ്റ്റർ ആൻസിലിൻ പുവ്വത്താനം, കൈക്കാരൻമാരായ ബിജോയ് പള്ളത്ത്, എം.പി. ഫ്രാൻസിസ്, കെ.പി. ഫ്രിന്റോ, സ്വദേശ മിഷൻ പ്രവർത്തകരായ കെ.സി. ഡേവീസ്, ഷൈജു തൈക്കാടൻ, കെ.എം. ഫ്രാൻസിസ് , കടക്- ഭുവനേശ്വർ രൂപതയിൽ നിന്നുള്ള ബ്രദർ കുമ്മുദ്, ബ്രദർ ശുശീൽ അതിഥി തൊഴിലാളി പ്രതിനിധികളായ പ്രസാദ്, ശാലിനി എന്നിവർ പ്രസംഗിച്ചു.