കെസിവൈഎം പേരാമംഗലം ജേതാക്കള്‍
1338428
Tuesday, September 26, 2023 1:11 AM IST
തൃശൂർ: കെസിവൈഎം തൃശൂർ അതിരൂപതയുടേയും കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കൻ മെമ്മോറിയൽ അതിരൂപതാതല ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സിസ്റ്റർ റിൻസി ഉദ്ഘാടനംചെയ്തു. അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് അധ്യക്ഷതവഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജിയോ ചെരടായി ആമുഖപ്രസംഗം നടത്തി.
ജന.സെക്രട്ടറി മെജോ മോസസ് സ്വാഗതംപറഞ്ഞു. മുൻ സംസ്ഥാന സെനറ്റ് അംഗം എം.പി. സിജോ ആശംസ നേർന്നു. ടൂർണമെന്റ് കൺവീനർ ഡാനിയേൽ ജോസഫ് നന്ദി പറഞ്ഞു. അതിരൂപതയിലെ 32 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഫൈനൽ പോരാട്ടത്തിൽ കെസിവൈഎം പേരാമംഗലം ടീം ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും കാഷ് അവാർഡും കരസ്ഥമാക്കി. കെസിവൈഎം കൊട്ടേക്കാട് റണ്ണേഴ്സ് ട്രോഫിയും കാഷ് അവാർഡും നേടി. ലൂസേഴ്സ് ഫൈനലില്‍ യുണൈറ്റഡ് എഫ്സി കെസിവൈഎം മണ്ണംപേട്ട പൊട്ടക്കൽ വിൻസെന്റ് ആന്‍ഡ് തങ്കം വിൻസെന്റ് മെമ്മോറിയൽ സെക്കൻഡ് റണ്ണറപ്പ് ട്രോഫിയും കാഷ് അവാർഡും തേർഡ് റണ്ണറപ്പ് ട്രോഫി കെസിവൈഎം പുറനാട്ടുകരയും കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച താരമായി കെസിവൈഎം പേരാമംഗലം ടീമിലെ ആൽഗ്രിൻ, ടോപ് സ്കോറർ ആയി യുണൈറ്റഡ് എഫ്സികെസിവൈഎം മണ്ണംപ്പേട്ട ടീമിന്റെ അലൻ, മികച്ച ഗോൾ കീപ്പർ ആയി കെസിവൈഎം പുറനാട്ടുകര ടീമിന്റെ അൽജിൻ എന്നിവരെ തെരഞ്ഞെടുത്തു. അതിരൂപതയിലെ വൈദികരുടെ ടീമും കെസിവൈഎം അതിരൂപത സമിതിയും തമ്മിൽ സൗഹാർദ മത്സരം സംഘടിപ്പിച്ചു.
ട്രഷറർ വിബിൻ ലൂയിസ്, ടൂർണമെന്റ് കൺവീനർ ഡാനിയേൽ ജോസഫ്, സാജൻ ജോസ്, പിൻസി പ്രിൻസ്, സിസ്റ്റർ ഫ്രാൻസി മരിയ, മിഥുൻ ബാബു, സിൻഡിക്കേറ്റ് അംഗങ്ങളായ ജിയോ മാഞ്ഞൂരാൻ, ആഷ്ലിൻ ജെയിംസ്, സെനറ്റ് അംഗങ്ങളായ ഷാരോൺ സൈമൺ, ജുവിൻ ജോസ്, ഫൊറോന പ്രസിഡന്റുമാരായ ഷെർലിൻ പോൾ, ഡെലിൻ ഡേവിഡ്, റോഷൻ വർഗീസ് എന്നിവർ ടൂർണമെന്റിന് നേതൃത്വംനൽകി.