പീച്ചി - വാഴാനി ഇടനാഴി: നിർമാണോദ്ഘാടനം 29ന്
1338424
Tuesday, September 26, 2023 1:11 AM IST
പുന്നംപറമ്പ്: മച്ചാട് - താണിക്കുടം എന്ന പേരിൽ അറിയപ്പെടുന്ന പീച്ചി - വാഴാനി കോറിഡോർ റോഡിന്റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. 52 കോടി രൂപ ഉപയോഗിച്ചാണ് കരുമത്ര മുതൽ പൊങ്ങണംകാട് വരെയാണ് റോഡ് നിർമിക്കുന്നത്.
ബിഎം - ബിസി നിലവാരത്തിലാണ് നിർമാണം. സ്വാഗതസംഘം രൂപീകരണയോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ വി.സി. സജീന്ദ്രൻ, പി.ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, മാടക്കത്തറ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സാവിത്രി രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ എ.ആർ. കൃഷ്ണൻകുട്ടി, കെ. രാമചന്ദ്രൻ, എക്സി. എന്‍ജിനീയർ ഐ.എസ്. മൈതലി തുടങ്ങിയവർ പ്രസംഗിച്ചു. 29ന് വൈകീട്ട് അഞ്ചിന് കരുമത്രയിൽ മന്ത്രി മുഹമ്മദ് റിയാസ്, റവന്യുമന്ത്രി കെ. രാജൻ തുടങ്ങിയവർ നിർമാണോദ്ഘാടനം നിർവഹിക്കും.