സഹൃദയവേദി വാർഷിക ആഘോഷം ഇന്നും നാളെയും
1338421
Tuesday, September 26, 2023 1:07 AM IST
തൃശൂർ: സഹൃദയവേദി 57-ാം വാർഷികാഘോഷവും അവാർഡു സമർപ്പണവും പുത്തേഴത്ത് രാമമേനോൻ ചരമ സുവർണജൂബിലി ആചരണവും ഇന്നും നാളെയുമായി കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കും. എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷത വഹിക്കും. പുത്തേഴത്ത് രാമമേനോനും തൃശൂരിന്റെ ചരിത്ര- സാംസ്കാരിക രംഗവും എന്ന വിഷയത്തിൽ പ്രഫ. പുത്തേഴത്ത് രാമചന്ദ്രൻ, ഡോ. ജോർജ് മേനാച്ചേരി, ഡോ. എൻ.ജെ. ഫ്രാൻസിസ് എന്നിവർ പ്രഭാഷണം നടത്തും. 27 നു അനുമോദന സമ്മേളനവും പുസ്തക പ്രകാശനവും നടക്കും.
തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി അധ്യക്ഷയാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന കവി സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും ഡോ. സുഭാഷിണി മഹാദേവൻ അധ്യക്ഷയാകും.