കേടായ ഭക്ഷണം നൽകി; ഹോട്ടൽ പൂട്ടിച്ചു
1338420
Tuesday, September 26, 2023 1:07 AM IST
മേലൂർ: കേടായ ഭക്ഷണം നൽകിയ ഹോട്ടൽ പൂട്ടിച്ചു. മേലൂർ പള്ളിനട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂ കൃഷ്ണ ഹോട്ടലിൽനിന്നും ബിരിയാണി വാങ്ങി കുട്ടിക്ക് നൽകിയപ്പോൾ ലഭിച്ച മുട്ടയിൽ ദുർഗന്ധം ഉണ്ടായതായും വിവരം കടയുടമയോട് പറഞ്ഞപ്പോൾ തർക്കിച്ചതായും പരാതിക്കാരി പറയുന്നു. ഫുഡ് ഇൻസ്പെക്ടറെ വിവരമറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രശ്മിയുടെ നിർദേശംപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. റീനയും സംഘവും ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഭക്ഷണ പദാർഥങ്ങൾ മോശമായ രീതിയിലും പുറകുവശം മലിനമായ നിലയിലും പ്ലാസ്റ്റിക് ഉൾപ്പടെ അലക്ഷ്യമായി വലിച്ചെറിഞ്ഞതായും കണ്ടെത്തി.
കടയുടമ ഹെൽത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ഹോട്ടലും പരിസരവും വൃത്തിയാക്കി പഞ്ചായത്തും ആരോഗ്യ കുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കാതെ സ്ഥാപനം തുറക്കാൻ പാടില്ലെന്ന് കർശന താക്കീതുനൽകി ഹോട്ടൽ പൂട്ടിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമരായ പി. മഞ്ചിത്ത്, കെ.എ. വർഗീസ്കുട്ടി, ജി. ശരണ്യ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.