ആശയ നിർമാണത്തിലും പദ്ധതികൾ നടപ്പാക്കുന്നതിലും ഇന്ത്യ മുന്നേറുന്നു: ടി.എൻ. പ്രതാപൻ എംപി
1338419
Tuesday, September 26, 2023 1:07 AM IST
തൃശൂർ: ആശയ നിർമാണത്തിലും പദ്ധതികൾ നടപ്പാക്കുന്നതിലും ഇന്ത്യ മുന്നേറുകയാണെന്ന് ടി.എൻ. പ്രതാപൻ എംപി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദർശനവും എംജി റോഡിലെ ശ്രീശങ്കര ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സിബിസി കേരള ലക്ഷദ്വീപ് മേഖലാ തലവൻ പളനിച്ചാമി, ജോയിന്റ് ഡയറക്ടർ വി. പാർവതി, കോർപറേഷൻ കൗൺസിലർ പ്രസാദ്, മുൻ മേയർ കെ. രാധാകൃഷ്ണൻ, ആർസിഎച്ച് ഓഫീസർ ഡോ. ജയന്തി, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.സ്മിതി തുടങ്ങിയവർ പ്രസംഗിച്ചു.