ജില്ലാ ജാഥ നാളെ ചാവക്കാട്
1338418
Tuesday, September 26, 2023 1:07 AM IST
ചാവക്കാട്: കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബര്‍16ന് നടക്കുന്ന കടല്‍സംരക്ഷണ ശൃംഖലയുടെ പ്രചരണാര്‍ഥം നടത്തുന്ന സംസ്ഥാന കാല്‍നടപ്രചരണ ജാഥ നാളെ ജില്ലയില്‍ പ്രവേശിക്കുമെന്ന് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എന്‍.കെ. അക്ബര്‍ എംഎല്‍എ, ജില്ലാ പ്രസിഡന്റ് പി.എ. രാമദാസ് എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം രാവിലെ ഒമ്പതിന് എടക്കഴിയൂർ ബീച്ചിൽ ഡിവൈഎഫ്ഐ കേന്ദ്ര എക്സ്യുകൂട്ടീവ് അംഗം ജെയ്ക്ക് സി. തോമസ് നിർവഹിക്കും. ആദ്യ ദിവസം അഞ്ചങ്ങാടിയിൽ സമാപിക്കും.
വെള്ളിയാഴ്ച രാവിലെ നാട്ടിക ബീച്ചിൽ നിന്ന് ആരംഭിക്കുന്ന ജാഥ കയ്പമംഗലത്ത് സമാപിക്കും. പൊതുയോഗം മുൻ എംപി അഡ്വ സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പെരിഞ്ഞനത്ത് നിന്ന് ആരംഭിച്ച് എറിയാട് ചേരമാൻ സെന്ററിൽ സമാപിക്കും.
ജില്ലാതല സമാപന പൊതുസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എംപി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എസ്. ശർമ്മ പ്രസംഗിക്കും.
കടലും കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്ന ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെനടക്കുന്ന ജാഥയിൽ പ്രമുഖ നേതാക്കൾ പ്രസംഗിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ. വിഷ്ണുദാസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.എം. അലി എന്നിവരും പത്രസമ്മേളനത്തിൽ പറഞ്ഞു.