മർദനമേറ്റ് യുവാവ് മരിച്ച സംഭവം: ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി
1338417
Tuesday, September 26, 2023 1:07 AM IST
കയ്പമംഗലം: പടിഞ്ഞാറെ വെമ്പല്ലൂരിൽ മർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് വിരലടയാള വിദഗ്ധരും സയന്റിഫിക് വിഭാഗം ഉദ്യോഗസ്ഥരും എത്തിയത്.
മരിച്ച ധനേഷും സുഹൃത്തുക്കളും മദ്യപിച്ചിരുന്ന പടിഞ്ഞാറെ വെമ്പല്ലൂർ സുനാമി കോളനിയിലെ ധനേഷിന്റെ വീട്ടിലും മർദനമേറ്റു കിടന്നിരുന്ന സ്ഥലത്തും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
മതിലകം എസ്ഐ രമ്യ കാർത്തികേയൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തു എത്തിയിരുന്നു. മദ്യസത്കാരത്തിനിടെയാണ് മർദനമേറ്റ് ധനേഷ് മരണപ്പെടുന്നത്.
മൃതദേഹം തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. സംഭവവുമായി ബന്ധപ്പെട്ടു അനുവെന്ന സുഹൃത്ത് ഉൾപ്പെടെ ചിലർ പോലീസ് കസ്റ്റഡിയിലുണ്ട്.