നിക്ഷേപകർക്കു പണം നഷ്ടപ്പെടില്ലെന്ന പ്രസ്താവന കാപട്യം: സി.വി. കുരിയാക്കോസ്
1338414
Tuesday, September 26, 2023 1:07 AM IST
തൃശൂർ: നിക്ഷേപം തിരിച്ചുനൽകാൻ സഹകരണ വകുപ്പ് കരുവന്നൂരിൽ രൂപീകരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോർഷ്യം പരാജയപ്പെട്ട സാഹചര്യത്തിലും നിക്ഷേപകർക്കു പണം നഷ്ടപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാപട്യമാണെന്നു കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി. വി. കുരിയാക്കോസ്. നിക്ഷേപകർക്കു പണം തിരികെ നൽകണമെന്നും ഭീമമായ സംഖ്യ വായ്പ് എടുത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് തകർക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് തൊഴിലാളി വിഭാഗമായ കെടിയുസി സമരം കോർപറേഷനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം ജോണ്സണ് കാഞ്ഞിരത്തിങ്കൽ, കെടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പുലിക്കോടൻ, ഇട്ട്യച്ചൻ തരകൻ, തോമസ് ആന്റണി, കെടിയുസി ജില്ലാ ഭാരവാഹികളായ വിനോദ് പൂങ്കുന്നം, ലാസ് കെ.ജെയിംസ്, സന്ദീപ് ഗോപി, സജി കൊണ്ടായാരത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഒ.ജെ. സെബാസ്റ്റ്യൻ, സി.എ. ജോസ്, ജെയിംസ് പെരുമാടൻ, ജോസ് തട്ടിൽ എന്നിവർ സമരത്തിനു നേതൃത്വം നൽകി.