മരുമകളെ പീഡിപ്പിച്ച 70കാരന് കഠിനതടവും പിഴയും ശിക്ഷ
1338413
Tuesday, September 26, 2023 1:07 AM IST
ചാലക്കുടി: വീട്ടിൽ ആളില്ലാത്ത സമയം മരുമകളെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും പിന്നെയും പലതവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ മാള സ്വദേശിയായ 70 കാരന് കഠിനതടവും പിഴയും ശിക്ഷ. വിവിധ വകുപ്പുകളിലായി 15 വർഷം കഠിനതടവിനും 3.60 ലക്ഷം രൂപ പിഴ ഒടുക്കാനും പിഴ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷവും 9 മാസവും അധികതടവിനും കോടതി ശിക്ഷിച്ചു.
ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകാനും കോടതി നിർദേശിച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ സിഐ ആയിരുന്ന പി.എം. ബൈജു, സിഐ സജിൻ ശശി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി.