ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
1338301
Monday, September 25, 2023 11:08 PM IST
ചേലക്കര: വീട് നിർമാണ പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ ഷോക്കേറ്റു മരിച്ചു. ഗ്രാമം കരുണാകരത്ത് പറമ്പിൽ സുന്ദര രാജ് (42) ആണ് മരിച്ചത്. താത്കാലിക കണക്ഷൻ വീടിന് മുൻപിൽ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റെന്നാണ് കരുതുന്നത്. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.
ഭാര്യ: അജിഷ. മക്കൾ: അർച്ചന, അജിത്ത്, അമൃത, ആദിത്, അശ്വതി. അച്ഛൻ: പരേതനായ രാജപ്പൻ. അമ്മ: സരസ്വതി. സഹോദരങ്ങൾ: മഞ്ജു, മനോജ്.