കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1338046
Sunday, September 24, 2023 11:43 PM IST
തിരുവില്വാമല: ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള ഭഗവതിച്ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ലക്കിടി കൂട്ടുപാതക്കു സമീപം പന്നിക്കോട്ടിൽ പരേതനായ തങ്കുട്ടന്റെ മകൻ ഭരതന്റെ(44) മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെടുത്തത്.
ശനിയാഴ്ച വൈകീട്ട് കുളക്കടവിൽ മുണ്ടും ഷർട്ടും അഴിച്ചു വച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ ഇയാൾ കുളത്തിൽ മുങ്ങിപോയതാണെന്ന് സംശയിച്ചത്. ആലത്തൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേലായുധൻ, പാലക്കാട് സ്കൂബ ടീം അംഗങ്ങളായ രമേശ്, സതീഷ്, വിനോദ്, സൻജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. പഴയന്നൂർ സിഐ കെ.ബി. ഹരികൃഷ്ണനും സ്ഥലത്തെത്തിയിരുന്നു.അമ്മ: പാഞ്ചാലി. സഹോദരങ്ങൾ: രാമൻകുട്ടി, പൊന്നു, ശശി.