അധ്യാപകനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
1338045
Sunday, September 24, 2023 11:43 PM IST
കുന്നംകുളം: കുന്നംകുളം സർക്കാർ അന്ധവിദ്യാലയത്തിലെ അധ്യാപകനായ പത്തനംതിട്ട തിരുവല്ല കുറ്റൂർ സ്വദേശി പ്രശാന്തിനെ(45)യാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കുന്നംകുളത്ത് അടുത്ത് ചിറളയത്ത് വാടകവീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ലീവ് കഴിഞ്ഞ് ഇന്നലെ രാവിലെയാണ് അധ്യാപകൻ ചിറളയത്തെ വീട്ടിൽ എത്തിയത്. ഉച്ചഭക്ഷണത്തിനായി അടുത്തുള്ളവർ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.