ട്രെയിനിൽ നിന്നു വീണ് മരിച്ചു
1338044
Sunday, September 24, 2023 11:43 PM IST
അകത്തേത്തറ: പാലരുവി എക്സ്പ്രസിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ചു. അണവംകോട്ട് ഹേമഹസ്തം വീട്ടിൽ ജനാർദനൻ നായരുടെ (മണി) മകൻ മുരളീകൃഷ്ണനെ (35) യാണ് വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. യാത്രക്കാർ വിവിരമറിയിച്ചതിനെ തുടർന്ന് റെയിൽവെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: രമ. ഭാര്യ: സന്ധ്യ. സഹോദരൻ: ഹരികൃഷ്ണൻ.