പ്ലസ് ടു വിദ്യാര്‍ഥിനി കിണറ്റിൽ മരിച്ചനിലയില്‍
1338042
Sunday, September 24, 2023 11:43 PM IST
ഇരിങ്ങാലക്കുട: വീട്ടില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറ്റില് മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ ചാഴു വീട്ടില്‍ അര്‍ജുനന്റെ മകള്‍ ആര്‍ച്ച(17 ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതലാണ് ആര്‍ച്ചയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. മാതാവ്: ശ്രീകല. സഹോദരി: ആദ്യത. സംസ്കാരം നടത്തി.