തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ അപകടം
1337103
Thursday, September 21, 2023 1:12 AM IST
വടക്കാഞ്ചേരി: പാർളിക്കാട് പത്താംകല്ലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട ബസ് പാതയോരത്തെ പറമ്പിലേക്ക് ഓടിക്കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 9.30 നായിരുന്നു അപകടം.
തൃശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ദേശമംഗലത്തു നിന്നും തൃശൂർ ഭാഗത്തേക്കു പോയിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്നവർ മറ്റൊരു ബസിൽ യാത്ര തുടർന്നു. ഏറെനേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.