ഒത്തുതീര്‍ക്കാന്‍ സിപിഎം - ബിജെപി ശ്രമം: അനില്‍ അക്കര
1336841
Wednesday, September 20, 2023 1:17 AM IST
അയ്യന്തോള്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് ഒത്തുതീര്‍ക്കാന്‍ സിപിഎം - ബിജെപി ശ്രമംനടക്കുന്നുവെന്നും തെലുങ്കാനയില്‍ ബിജെപിയുടെ ചുമതലക്കാരനായ അരവിന്ദ് മേനോന് മുഖേനെയാണ് ശ്രമമെന്നും മുന്‍ എംഎല്‍എ അനില്‍ അക്കര.
കരുവന്നൂര്‍ തട്ടിപ്പുകേസ് പ്രതികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന അയ്യന്തോള്‍ സഹകരണബാങ്ക് ഭരണസമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ സഹായിച്ച എ.സി. മൊയ്തീന് എംഎല്‍എയെയും തൃശൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണനെയും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കണമെന്ന് ധര്‍ണ ഉദ്ഘാടനംചെയ്ത് യുഡിഎഫ് ജില്ലാ ചെയര്മാന് എം.പി. വിന്‍സെന്റ് പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷതവഹിച്ചു.
തോമസ് ഉണ്ണിയാടന്, യുഡിഎഫ് വൈസ് ചെയര്മാന് കെ.ആര്. ഗിരിജന്‍, ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, രാജന്ദ്രന് അരങ്ങത്ത്, എ. പ്രസാദ്, സി.വി. കുരിയക്കോസ് എന്നിവർ പ്രസംഗിച്ചു.