തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1301059
Thursday, June 8, 2023 3:22 AM IST
തൃക്കൂർ: 15-ാം വാർഡ് ഞെള്ളൂരിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഞെള്ളൂർ കൈതവളപ്പിൽ രവീന്ദ്രന്റെ ഭാര്യ ഉഷ(65) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഞെള്ളൂരിൽ സ്വകാര്യവ്യക്തിയുടെ പറന്പിൽ പണിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കല്ലൂർ സൗഹൃദ യുവസംഗമ പ്രവർത്തകർ എത്തി പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: മനോജ്, മനേഷ്. മരുമക്കൾ: ജയ, ശാരു.