പരിസ്ഥിതിമിത്ര അവാർഡ് കാവല്ലൂർ ഗംഗാധരന്
1300736
Wednesday, June 7, 2023 12:48 AM IST
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി മിത്ര 2022 അവാർഡ് കാവല്ലൂർ ഗംഗാധരന്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അവാർഡ് ദാനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവക്കുന്ന വ്യക്തികൾ, സംഘടനകൾ, മാധ്യമ പ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാർഡ്.
പ്രഥമ ഇന്നസെന്റ് അവാർഡ്്
കലാഭവൻ ജോഷിക്ക്്
ഇരിങ്ങാലക്കുട: ബഹറിനിലെ വെൽഫെയർ ഓർഗനൈസേഷൻ നോണ്‍ റസിഡൻസ് കേരള(വോർക്ക)യുടെ പ്രഥമ ഇന്നസെന്റ് പുരസ്കാരം പ്രഖ്യാപിച്ചു. നീണ്ട 25 വർഷക്കാലം, അനുകരണ കലയിലൂടെ, അരങ്ങിലും അണിയറയിലും ഇന്നസെന്റിനൊപ്പമുണ്ടായിരുന്ന കലാഭവൻ ജോഷിക്കാണ് പ്രഥമ ഇന്നസെന്റ് പുരസ്കാരം.
ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. രമേഷ് പിഷാരടി, കലാഭവൻ ഷാജോണ്‍, വിനോദ് കോവൂർ, ടിനി ടോം എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. അവാർഡ് നാളെ വൈകീട്ട് 7.30ന് ബഹറിൻ ടൂബ്ലി മർമ്മറീസ് ഹാളിൽവച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.