അക്രമം: പത്തുപേർ അറസ്റ്റിൽ
1300735
Wednesday, June 7, 2023 12:48 AM IST
തിരുവില്വാമല: ആക്കപ്പറന്പ് മാരിയമ്മൻ പൂജ ഉത്സവത്തോടനുബന്ധിച്ച് നടന്ന അക്രമത്തിൽ പിടികിട്ടേണ്ടിയിരുന്ന പത്തുപേരെ കൂടി പഴയന്നൂർ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.
ആക്കപ്പറന്പ് സ്വദേശികളായ വെങ്കിടേഷ(28), ഗിരീശൻ(50), വിഗ്നേഷ് (30), അരുണ്‍(24), രണ്‍ജിത്ത(24), പ്രദീപ്(42), ജഗനീഷ്(21), മഹേഷ്(25), ശ്രീനിവാസൻ(35), രാജേഷ്(36)എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഇനിയും കൂടുതൽപേർ പിടിയിലാകാനുണ്ടെന്ന് എസ്ഐ അനിൽകുമാർ പറഞ്ഞു.