സൗജന്യ തൊഴിൽ പരിശീലനം
1300734
Wednesday, June 7, 2023 12:48 AM IST
തൃശൂര്‍: തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് സൗജന്യമായി സ്വയം തൊഴില്‍ നേടാവുന്ന മൂന്നു കാര്യങ്ങള്‍ പഠിക്കാന്‍ സൗകര്യമൊരുങ്ങി. അച്ചാര്‍, പപ്പടം, മസാല പൊടികളുടെ നിര്‍മാണം, മുള, ചൂരല്‍ എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം, പശുവളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം എന്നിവയിലാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.
വില്ലടത്തെ കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലാണ് ഈ മൂന്നു പരിശീലനപരിപാടികളും നടത്തുന്നത്. 18 നും 44 നും ഇടയ്ക്കു പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04872694412, 9447196324
ബിഎഡ് സ്പെഷൽ
എഡ്യൂക്കേഷൻ കോഴ്സുകൾ
പെരിങ്ങണ്ടൂർ: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ നടത്തുന്ന രണ്ടു വർഷത്തെ ബിഎഡ് സ്പെഷൽ എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പരീക്ഷയിൽ 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി 16. പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസായവർക്കു രണ്ടു വർഷത്തെ ഡിപ്ളോമ കോഴ്സിന് അപേക്ഷിക്കാം. അവസാന തിയതി 25. എസ്എസ്എ, ഐഇഡിസി പദ്ധതി പ്രകാരം ജോലി ചെയ്യാനും സ്പെഷൽ സ്കൂളുകളിൽ ജോലി ചെയ്യാനും മേൽപ്പറഞ്ഞ കോഴ്സുകൾ പാസായവർക്കു സാധിക്കും. ഫോണ്‍: 9495227570, 94004074.