കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ നാ​ളെ
Wednesday, June 7, 2023 12:48 AM IST
മാ​ള: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ- ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ നാ​ളെ ന​ട​ക്കും. കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ രാ​വി​ലെ 9.30നു​ള​ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും.
രാ​വി​ലെ മു​ത​ൽ ആ​റ്, ഏ​ഴ്, ഉ​ച്ച​യ്ക്ക് 12, ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന്, ഏ​ഴ് സ​മ​യ​ങ്ങ​ളി​ൽ ദി​വൃ​ബ​ലി. രാ​വി​ലെ 8.30ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ച്ച് വി​ത​ര​ണം തു​ട​ങ്ങും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് വി​ശു​ദ്ധ​യു​ടെ തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം. എ​ട്ടാ​മി​ട തി​രു​നാ​ൾ 15ന് ​ആ​ഘോ​ഷി​ക്കും. അ​ന്ന് രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ന​ട​ക്കും.
തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ഷം​ഷാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു​ള്ള ന​വ​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​ന്നു​ണ്ട്. മെ​ത്രാ​ൻ​മാ​രാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​ക്ക​ൽ, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ, മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം, മാ​ർ മാ​ത്യു വാ​ണി​യകി​ഴ​ക്കേ​ൽ, മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ ഓ​രോ ദി​വ​സ​വും മു​ഖ്യ​കാ​ർ​മി​ക​രാ​കു​ന്നു. തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ സം​ഗ​മ​വും ഹോ​ളി​ഫാ​മി​ലി അ​ത്മാ​യ കൂ​ട്ടാ​യ്മ​യും ന​ട​ത്തി.
തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി മോ​ണ്‍ ജോ​സ് മ​ഞ്ഞ​ളി ചെ​യ​ർ​മാ​നാ​യി, തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, പ്ര​മോ​ട്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​രി​ക്കാ​ട്ട്, ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​റും ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ് പോ​ൾ ചെ​ത​ല​ൻ, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു