പന്പ് ഹൗസിനു ഭീഷണിയായ വാകമരം മുറിച്ചുമാറ്റി
1300731
Wednesday, June 7, 2023 12:48 AM IST
മുരിങ്ങൂർ: പന്പ് ഹൗസിനു ഭീഷണിയായ വാകമരം മുറിച്ചുമാറ്റി. മേലൂർ പഞ്ചായത്ത് മണ്ടിക്കുന്നിൽ 25 വർഷങ്ങൾക്കു മുന്പ് ചാലക്കുടി പുഴയോരത്ത് നിർമിച്ച ജല അഥോറിറ്റിയുടെ പന്പുഹൗസിന്റെ മുകളിലേക്കാണ് മരം ചരിഞ്ഞു വീഴാറായി നിന്നിരുന്നത്.
കാല വർഷത്തിൽ മരം നിലംപൊത്തുന്ന സാഹചര്യം ഉണ്ടായാൽ കെട്ടിടം തകർന്നു മുരിങ്ങൂർ, മണ്ടിക്കുന്ന് പ്രദേശങ്ങളിലേക്കുള്ള ജല വിതരണം തടസപ്പെട്ടുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ജൽ ജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ മരത്തിന്റെ വേരുകൾ പൊട്ടിയതാണ് കൂടുതൽ ചരിയുവാൻ കാരണമായതെന്നും പറയുന്നുണ്ട്. അപകട സാധ്യത കൂടുതലാണെന്ന് മനസിലാക്കി പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് മരം പൂർണമായും മുറിച്ചുമാറ്റി.