ഹരിതസഭ ചേർന്നു
1300729
Wednesday, June 7, 2023 12:48 AM IST
വെളളാങ്കല്ലൂർ: ഗ്രാമപഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിതസഭ ചേർന്നു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷതവഹിച്ചു. ഹരിതസഭ പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷകളായ സിന്ധു ബാബു, സുജന ബാബു, കെ.കെ. റിഷി, മെന്പർമാരായ ഷീലാ സജീവൻ, സദക്കത്തുള്ള, എം.എച്ച്. ബഷീർ, സുജൻ പൂപ്പത്തി തുടങ്ങിയവർ സംസാരിച്ചു.
മറ്റത്തൂർ: ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. ഉണ്ണികൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് എ.എസ്. പ്രദീപ്കുമാർ, സെക്രട്ടറി എം. ശാലിനി എന്നിവർ സംസാരിച്ചു.
ആളൂർ: ആളൂർ പഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാന്പയിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എൻ. അനൂപ് സന്ദേശം നൽകി. യോഗത്തിൽ ഹരിതകർമസേനാംഗങ്ങൾ അനുമോദനം നൽകി.
വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ഹരിത സഭ ചേർന്നു. പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ചു. ഹരിത സഭ സ്ഥിരം സമിതി അധ്യക്ഷകളായ സിന്ധു ബാബു, സുജന ബാബു, വാർഡ് മെന്പർമാരായ ഷീലാ സജീവൻ, സദക്കത്തുള്ള, എം.എച്ച്. ബഷീർ, അസി.സെക്രട്ടറി സുജൻ പൂപ്പത്തി, സെക്രട്ടറി കെ. റിഷി എന്നിവർ പ്രസംഗിച്ചു.