വി.കെ. കുമാരൻ ചരമവാർഷികം
1300727
Wednesday, June 7, 2023 12:43 AM IST
എടത്തിരുത്തി: മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന വി.കെ. കുമാരന്റ പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. ചന്ദ്രബാബു അധ്യക്ഷനായിരുന്നു. സിപിഎം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ്ബാബു, ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.കെ. ജ്യോതിപ്രകാശ്, എ.വി. സതീഷ്, മഞ്ജുള അരുണൻ, സിഐടിയു ഏരിയ സെക്രട്ടറി ടി.എസ്. മധുസുദനൻ, ടി.എൻ. അജയകുമാർ, ഷീന വിശ്വൻ, എം.കെ. ഫൽഗുണൻ എന്നിവർ പ്രസംഗിച്ചു.