നിരോധിച്ച പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
1300725
Wednesday, June 7, 2023 12:43 AM IST
വേലൂർ: നിരോധിച്ച പുകയില ഉത്പന്നങ്ങളുമായി യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വേലൂർ തയ്യൂർ ചിറ്റലപ്പിള്ളി വീട്ടിൽ നെൽസനാണ് പിടിയിലായത്. തയ്യൂർ ചുങ്കം റോഡിൽ നെൽസന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കേന്ദ്രീകരിച്ചാണ് നിരോധിച്ച ലഹരി വസ്തുവായ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയിരുന്നത്.
വിദ്യാർഥികളേയും അയൽ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവച്ചാണ് വില്പന നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ എത്തിക്കുന്ന പുകയില വസ്തുക്കൾ മൂന്നിരട്ടി വില ഈടാക്കിയാണ് വില്പന നടത്തുന്നത്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ചാക്കുകളിലാക്കിയാണ് കടയിൽ ഇവ സൂക്ഷിച്ചിരുന്നത്.
സിവിൽ പൊലീസ് ഓഫീസർമാരയ എ.ബി. ഷിഹാബുദ്ധീൻ, കെ. സഗുണ്‍, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ടി.എ. ഷാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.