മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ടുതിരുനാളിനു കൊടിയേറി
1300724
Wednesday, June 7, 2023 12:43 AM IST
പുന്നംപറമ്പ്: മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റി.
തിരുനാളിനോടനുബന്ധിച്ചുള്ള സപ്ലിമെന്റ് പ്രകാശനവും നടന്നു. തിരുനാൾ ദിനം വരെ വൈകീട്ട് 5.30ന് ദിവ്യബലിയും നൊവേനയും നടക്കും. രൂപതയിലെ വിവിധ വൈദികർ മുഖ്യ കാർമിക
രാകും.
തിരുനാൾ ദിവസം രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോസ്എടക്കളത്തൂർ മുഖ്യകാർമികത്വം വഹിക്കും. ഫാ. മാത്യു കുറ്റിക്കോട്ടയിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഹാർമണി ഹാളിൽ ഊട്ടുനേർച്ച ആശീർവാദവും വിതരണവും നടക്കും.
വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, മദർ സിസ്റ്റർ റെജി സിഎസ് എസ്, കൈക്കാരന്മാരായ വിനീഷ് എൻ. ജെയിംസ്, ടി.വി. ബിജു, ടി.എൽ. ജോജോ, കൺവീനർമാരായ സാൻവിൻ സണ്ണി, ക്രിസ്റ്റി ആന്റണി, സെബിൻ ജോൺ, സി.പി. റിന്റോ, പി.എഫ്. യേശുദാസ്, ജോജോ തോമസ്, ജോയൽ ജോയ്, ലിജു വില്യം, റിയ ആന്റണി, സാന്ദ്രജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും. 13 നാണ് ഊട്ടുതിരുനാൾ.