പിങ്ക് കഫെ: കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തീർത്തു
1300723
Wednesday, June 7, 2023 12:43 AM IST
എരുമപ്പെട്ടി: വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും അപകടം സൃഷ്ടിക്കുന്ന തരത്തിൽ എരുമപ്പെട്ടി സർക്കാർ സ്കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ചിട്ടുള്ള പിങ്ക് കഫെ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തീർത്തു. കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി നടത്തുന്ന സമരം 100 ദിനം പിന്നിട്ടതിന്റെ ഭാഗമായാണ് പ്രകടനവും പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തിയത്.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുന്നംകുളം വടക്കാഞ്ചേരി റോഡിൽ വീതികുറഞ്ഞ സ്ഥലത്ത് കുടുംബശ്രീയുടെ തൊഴിൽ സംരംഭമായ പിങ്ക് കഫേ സ്ഥാപിച്ചത്. പ്രതിഷേധ ജ്വാല യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനർ അന്പലപ്പാട്ട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ.
കബീർ അധ്യക്ഷതവഹിച്ചു.
വയോജന സൗഹൃദ ദിനം ആചരിച്ചു
മുണ്ടൂർ: ജനശ്രീ വടക്കാഞ്ചേരി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ വയോജന സൗഹൃദ ദിനം ആചരിച്ചു. 60 വയസിനു മുകളിലുള്ള ജനശ്രീ കുടുംബാംഗങ്ങളായ വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതി അവതരിപ്പിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജനശ്രീ ജില്ലാ ചെയർമാൻ അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു.