സംസ്ഥാനതല സംരംഭകത്വ ഉച്ചകോടിക്ക് പ്രൗഢോജ്വല സമാപനം
1300722
Wednesday, June 7, 2023 12:43 AM IST
കൈപ്പറന്പ്: സംസ്ഥാനതല സംരംഭകത്വ ഉച്ചകോടിക്കു വിദ്യ എൻജിനീയറിംഗ് കോളജിൽ പ്രൗഢോജ്വല സമാപനം. വിദ്യ അക്കാദമിയുടെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണു സംരംഭകത്വ ഉച്ചകോടി "വിസിൽ 2023’ സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ. സി.ബി. സജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി.എസ്. പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.
ടിബിഐ നോഡൽ ഓഫീസർ അജയ് ബേസിൽ വർഗീസ്, സൗപർണിക തെർമിസ്റ്റേഴ്സ് ആൻഡ് ഹൈബ്രിഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ജയകുമാർ, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിംഗ് പാർട്ണർ ലേഖ ബാലചന്ദ്രൻ, എക്യുപ്മെന്റ് എൻജിനീയറിംഗ് കന്പനി ചീഫ് എക്സി. ഓഫീസർ വി.പി. ശിവകുമാർ, തൃശൂർ പരന്പരാഗത ഫർണിച്ചർ ക്ലസ്റ്റർ ചേവൂർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എം.ജെ. വിൻസെന്റ്, വിന്റർ ലൈറ്റ്സ് ഇന്ത്യ ചീഫ് എക്സി. ഓഫീസർ ജോ കൊളങ്ങാടൻ എന്നിവരുടെ സാന്നിധ്യം വിദ്യാർഥികൾക്ക് ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളെക്കുറിച്ച് അറിവുനൽകി.
ഉച്ചകോടിയിൽ കേരളത്തിലെ എൻജിനീയറിംഗ് കോളജുകളിൽ നിന്നുള്ള 200ൽ അധികം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. വിദ്യ കോളജ് ഐഇഡിസി നോഡൽ ഓഫീസർ എം. അനിൽ നേതൃത്വംനൽകി.